പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിൽ ചെറുതാഴം റോഡിലെ മണ്ടൂരിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മണ്ടൂരിലെ കാർപ്പെന്റർ തൊഴിലാളി തലക്കോടത്ത് പടിഞ്ഞാറ്റെ ക്ഷേത്രത്തിനു സമീപത്തെ പി.പി. ശങ്കരനാണ് (68) മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെ മണ്ടൂർ വില്ലേജ് ഓഫീസിനു സമീപത്തായിരുന്നു അപകടം. ലോറി ദേഹത്തുകയറിയ ശങ്കരൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരേതരായ പി.പി. അപ്പക്കുട്ടി-കല്യാണി ദമ്പതികളുടെ മകനാണ്. സംസ്കാരം നടത്തി.
ഭാര്യമാർ: കെ.കെ. സുജാത, പി.പി. ഭാനുമതി. മക്കൾ: ശരത്കുമാർ, സജിത്ത് കുമാർ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (മാണിയാട്ട്), നാരായണൻ (സിപിഎം തലക്കോടത്ത് ബ്രാഞ്ചംഗം), ചെറിയക്കുട്ടി (മാവിച്ചേരി), ഗീത (പരിയാരം).